ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി


1 min read
Read later
Print
Share

സഞ്ജയ്

കൊട്ടാരക്കര: ചേട്ടന്റെ കൈപിടിച്ചേ സ്കൂളിൽ പോകൂ എന്ന മൂന്നാം ക്ലാസുകാരി സുപ്രിയയുടെ വാശി ഇനി വിജയിക്കില്ല. അനുജത്തിയെ കൂട്ടാതെ പ്രവേശനോത്സവത്തിനുമുമ്പേ ജ്യേഷ്ഠൻ സഞ്ചുമോൻ യാത്രയായി. ആനക്കോട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെയും പ്രീതയുടെയും മകൻ സഞ്ജയ് (സഞ്ചുമോൻ-11) പെട്ടെന്നുണ്ടായ പനിയെയും ഛർദ്ദിയെയും തുടർന്നാണ് മരിച്ചത്. വീടിനുസമീപമുള്ള ആനക്കോട്ടൂർ ഗവ. എൽ.പി.എസിലായിരുന്നു സഞ്ചുവും സുപ്രിയയും.

അഞ്ചാം ക്ലാസിലായതോടെ സഞ്ചുവിനെ ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസിൽ ചേർത്തു. ചേട്ടന്റെകൂടെ മാത്രമേ സ്കൂളിൽ പോകൂ എന്ന് സുപ്രിയയ്ക്കു നിർബന്ധം. ഒടുവിൽ ഇരുവരും ഒരുമിച്ചുപോകട്ടെ എന്നുകരുതി സുപ്രിയെയും ഇരുമ്പനങ്ങാട്‌ സ്കൂളിൽ ചേർത്തു. സഹോദരിയുമൊത്തു സ്കൂളിൽ പോകാനായി ബാഗിൽ ഇരുവരുടെയും പുസ്തകങ്ങൾ തലേന്നുതന്നെ അടുക്കിെവച്ചതു സഞ്ചുവായിരുന്നു.

ചെറിയ പനിയുണ്ടായിരുന്ന സഞ്ചുവിന് ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോൾ അസാധാരണമാംവിധം ഛർദ്ദി അനുഭവപ്പെട്ടു. ഉടൻതന്നെ രക്ഷിതാക്കൾ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവേശനോത്സവദിനത്തിൽ ചേട്ടന്റെ കൈപിടിച്ചു സ്കൂളിൽ പോകാൻ കാത്തിരുന്ന സുപ്രിയയ്ക്കുമുമ്പേ സഞ്ചു യാത്രയായി. സ്കൂളിൽനിന്നു ലഭിച്ച പുസ്തകവും പഠനോപകരണങ്ങളുമൊക്കെയായി പോകുന്നതിന്റെ ഉത്സാഹത്തിലായിരുന്നു മക്കളെന്ന് സന്തോഷും പ്രിയയും പറയുന്നു.

ആനക്കോട്ടൂർ സ്കൂളിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഉപജില്ലാതല പ്രവേശനോത്സവം ചടങ്ങായി മാത്രം നടത്തി. ഘോഷയാത്ര ഉൾപ്പെടെയുള്ളവ ഒഴിവാക്കി. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കുശേഷം മൂന്നരയോടെ വീട്ടുവളപ്പിൽ നടത്തിയ സംസ്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Content Highlights: eleven year old boy died after suffering fever and vomit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


Most Commented