പത്തനംതിട്ട - ഗവി പാതയിൽ ഇറങ്ങിയ കാട്ടാനകൾ
പത്തനംതിട്ട: പത്തനംതിട്ട - ഗവി പാതയില്‍ ഇറങ്ങി കാട്ടാനകള്‍. ആനത്തോട് ഡാമിനും ഐ.സി ടണലിനുമിടയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. ഇതോടെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബിയുടെ വാഹനം ആനകള്‍ക്കുമുന്നില്‍ കുടുങ്ങി. ബുധനാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. കെ.എസ്.ആര്.ടി.സി ബസ് വന്നതോടെയാണ് കാട്ടാനകള്‍ വഴിമാറിയത്.
വാഹനങ്ങള്‍ കാണുമ്പോള്‍ ആനകള്‍ ഒഴിഞ്ഞു പോകാറാണ് പതിവ്. എന്നാല്‍ ഇത്തവണ കൂട്ടത്തിലുണ്ടായിരുന്ന ഒരാന വഴി തടസ്സപ്പെടുത്തിക്കൊണ്ട് നില്‍ക്കുകയായിരുന്നു. മൂന്ന് ആനകളാണ് റോഡില്‍ ഇറങ്ങിയത്.
പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഗവി പ്രദേശങ്ങളില്‍ ആനകള്‍ റോഡിലിറങ്ങുന്നത് സ്ഥിരം സംഭവമാണ്. കെ.എസ്.ഇ.ബി സംഘം പമ്പ ഡാം പരിസരത്ത് നിന്നും കക്കാട് ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് വരികയായിരുന്നു. ഗവിയില്‍ നിന്നും സീതത്തോട്ടിലോട്ടുള്ള യാത്രയിലായിരുന്നു ഇവര്‍. ഇടയ്ക്ക് ജീപ്പിനടുത്തേക്ക് ആനകള്‍ എത്തിയെങ്കിലും പ്രകോപനം സൃഷ്ടിക്കാതെ ഉദ്യോഗസ്ഥര്‍ ജീപ്പ് പുറകിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതുവഴി വന്ന കെ.എസ്.ആര്.ടി.സി ബസും ഗതാഗത തടസ്സം നേരിട്ടു. 9.45-ഓടെയാണ് യാത്ര പുനരാരംഭിക്കാനായത്.
Content Highlights: elephants at pathanamthitta gavi route travel disrupted for one and half hours
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..