കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശബരിമല തീർത്ഥാടകൻ കോയമ്പത്തൂർ സ്വദേശി ഭദ്രസന്റെ മൃതദേഹം കൊണ്ടുപോകുന്നു.
സീതത്തോട് : അഴുത- പമ്പ റോഡില്‍ ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു. മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ വെളുപ്പിന് 4 മണിയ്ക്കാണ് സംഭവം. യാത്രക്കിടെ വെള്ളാരംചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകനെയാണ് കാട്ടാന അടിച്ചു കൊന്നത്.
കോയമ്പത്തൂര്‍ സ്വദേശി ഭദ്രസന്‍ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്
സംഭവ നടന്ന സ്ഥലത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ പാതയില്‍ കൂടിയുള്ള യാത്ര വനംവകുപ്പ് തടഞ്ഞു. കാട്ടാനകൾ നിലയുറപ്പിച്ചതിനാൽ സംഭവം നടന്നയുടൻ അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പോലീസും വനംവകുപ്പും നന്നേ വിഷമിച്ചു. പാതയിലുള്ള തീര്‍ഥാടകരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റിയിട്ടുണ്ട്. ഇവരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി പമ്പയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
content highlights: Elephant bludgeoned sabarimala devotee to death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..