Photo:Screengrab Mathrubhumi News
തിരുവനന്തപുരം: തടിപിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഇടവൂര്‍കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്തെ കപ്പമുള എന്ന സ്ഥലത്താണ് രാവിലെ 10.45 ഓടെ ദാരുണമായ സംഭവം ഉണ്ടായത്. തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചുഴറ്റിയെടുക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Content Highlights: Elephant killed Mahout in Thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..