തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആയയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ഗൗരി നന്ദന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ വിഷ്ണുവിനെ കുത്തിക്കൊന്നത്.
ആയയില്‍ ക്ഷേത്ര വക ആനയാണ് ആക്രമണം നടത്തിയത്. പ്രകോപിതയായ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം.
വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാരായമുട്ടം പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
content highlights: elephant killed mahout at neyyattinkara