
പാലക്കാട്: വേനോലിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. ചൊവ്വാഴ്ച രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്.
തിങ്കളാഴ്ച രാത്രിയിലെത്തിയ കാട്ടാന ഒരു മരം മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി ഷോക്കേറ്റാണ് ചരിഞ്ഞതെന്നാണ് പ്രഥമിക നിഗമനം. നെല്പ്പാടത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ ജാഗ്രത കുറവ് മൂലമാണ് കാട്ടാന സ്ഥിരമായി കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കും എത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രദേശത്ത് ഫെന്‍സിങ്ങ് ഉണ്ടെങ്കിലും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താറില്ലെന്നും പല ഭാഗങ്ങളിലും ഫെന്‍സിങ്ങ് പൊട്ടി കിടക്കുകയാണെന്നും ഇതുമൂലമാണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlight: Elephant killed by electric shock in Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..