Photot: Screengrab
ആനകളെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. ആനകളുടെ ചില വീഡിയോകള്‍ കണ്ടിരിക്കാനും രസം. ഇവിടെയിതാ ആനയുടെ രസകരമായൊരു വീഡിയോ. തന്നേക്കാള്‍ ഉയരമുള്ളൊരു പ്ലാവില്‍ നിന്നും ആന ചക്ക പറിച്ചെടുക്കുന്നൊരു രംഗമാണിത്. ഇത് കേരളത്തില്‍ എവിടെയോ നിന്നുള്ള ദൃശ്യമാണ്. വീഡിയോ പകര്‍ത്തിയവര്‍ സംസാരിക്കുന്നത് മലയാളമാണ്.
പ്ലാവ് കുലുക്കി ചക്ക വീഴ്ത്തിയിടാന്‍ ആന ശ്രമം നടത്തിയെങ്കിലും ചക്ക വീണില്ല. എന്നാല്‍ പിന്നീട് തന്റെ രണ്ട് കാലുകളും പ്ലാവില്‍ കയറ്റി വെച്ച് തുമ്പിക്കൈ മുകളിലേക്ക് നീട്ടി ചക്ക പറിച്ചെടുക്കുകയായിരുന്നു.
നിരവധിയാളുകള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് മാത്രം 1.7 ലക്ഷത്തിലേറെ പേര് കണ്ടിട്ടുണ്ട്.
Content Highlights: elephant jackfruit video viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..