സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞു; സംഭവം തൃശ്ശൂരില്‍


വെള്ളിക്കുളങ്ങര പോത്തഞ്ചിറയിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു ചരിഞ്ഞ നിലയിൽ. ആൾ താമസമില്ലാത്ത വീടിന്റെ ടാങ്കിലാണ് ആന വീണത്. ഫോട്ടോ - മനീഷ് ചേമഞ്ചേരി|മാതൃഭൂമി

തൃശ്ശൂര്‍: വെള്ളിക്കുളങ്ങര പോത്തന്‍ചിറയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞ നിലയില്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മൂന്ന് ആനകള്‍ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇവയിലൊന്നാണ് തിങ്കളാഴ്ച രാത്രി കുഴിയില്‍ വീണതെന്നാണ് കരുതുന്നത്. തുമ്പിക്കൈയ്യും തലയും ഉള്‍പ്പെടെ മുന്‍ഭാഗം കുഴിയില്‍ അമര്‍ന്ന നിലയിലാണ് ആനയുടെ ജഡം ഉള്ളത്.

കുഴിയില്‍നിന്ന് ആനയുടെ ജഡം ഉയര്‍ത്തുന്നതിന് ക്രെയിനും ജെസിബിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഈ സ്ഥലത്തേക്ക് ഇവ എത്തിക്കാന്‍ റോഡ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ച് വഴിവെട്ടിയശേഷം മാത്രമേ ക്രെയിന്‍ എത്തിച്ച് ജഡം കുഴിയില്‍നിന്ന് പുറത്തെടുക്കാന്‍ കഴിയൂ.

വെള്ളിക്കുളങ്ങര വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ആനയുടെ ജഡം പുറത്തെടുത്ത് അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി, അവിടെവെച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. തുടര്‍ന്ന് ജഡം സംസ്‌കരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: elephant fell into septic tank and died in Thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented