പ്രതീകാത്മക ചിത്രം
കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 138 ആനകള്‍ ചെരിഞ്ഞതിനേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അനിമല്‍ റൈറ്റ്സ് (സിആര്‍എആര്‍) കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അറുപതിനു മേല്‍ പ്രായമുള്ള എല്ലാ ആനകള്‍ക്കും വിരമിക്കല്‍ നടപ്പാക്കണമെന്നും പൂരത്തിന് അനുയോജ്യമായ യാന്ത്രികമായി രൂപകല്‍പന ചെയ്ത ആനകളെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2018-നും 2023-നും ഇടയിലാണ് 138 ആനകള്‍ ചെരിഞ്ഞ കാര്യം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ മൃഗാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ പൂരങ്ങള്‍ക്കായി സ്ഥിരമായി വാടകയ്ക്കു നല്‍കുന്ന ഈ ആനകള്‍ക്കു നേരെ തുടര്‍ച്ചയായ പീഡനങ്ങളും നടക്കുന്നു.
ആനകള്‍ ചെരിഞ്ഞത് സംബന്ധിച്ച് ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല. പൂരങ്ങളിലും മറ്റ് ഉല്‍സവങ്ങളിലും നടക്കുന്ന നിരവധി മൃഗാവകാശ ലംഘനങ്ങള്‍ സിആര്‍എആര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂരത്തിന് അണിനിരത്തുന്ന ആനകളെ സംസ്ഥാനത്ത് ഉടനീളം പീഡിപ്പിക്കുകയും അടിക്കുകയും തോട്ടി പോലുള്ള നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: elephant deaths in kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..