കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു


ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍

വാടാനപ്പള്ളി: കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ (36) ചരിഞ്ഞു. ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പില്‍ ശശിധരന്റെ ആനക്കൊട്ടിലില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മേനിയഴകുള്ള അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു വിഷ്ണു.

മത്സരപ്പൂരങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു.



ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ ശശിധരനാണ് ഉടമ. 1999-ല്‍ സോണ്‍പുര്‍ മേളയില്‍നിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ല്‍ ആണ് ശശിധരന്‍ വാങ്ങി വിഷ്ണുശങ്കര്‍ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി.

2006-ല്‍ പറവൂര്‍ ചക്കമലശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ മംഗലാംകുന്ന് കര്‍ണനെ തോല്‍പ്പിച്ചതോടെയാണ് വിഷ്ണുശങ്കര്‍ പ്രസിദ്ധനായത്. ആയിരംകണ്ണി ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലക്കാട്, കൊല്ലം ജില്ലകളിലെയും ഉത്സവങ്ങളില്‍ സ്ഥിരമായി പങ്കാളിയാകാറുണ്ട്.

Content Highlights: elephant chullipparambil vishnu sankar dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented