ഒതുങ്ങി നിന്ന്‌ വഴികൊടുത്തേക്കാം; ബസിന് മുന്നില്‍പെടാതെ കുട്ടിയാനയ്ക്ക് ആനകളുടെ കരുതല്‍


Screengrab : Video

അട്ടപ്പാടി: അമ്മയാനയും മറ്റൊരാനയും ചേര്‍ന്ന് കുട്ടിയാനയെ സംരക്ഷിക്കുന്ന വീഡിയോ ദൃശ്യം വൈറലാകുന്നു. അട്ടപ്പാടിയില്‍ നിന്ന് കുറച്ചുമാറിയാണ് ബസ് കടന്നുപോകുമ്പോള്‍ കുട്ടിയാനയെ ബസിന് മുന്നിലേക്ക് നീങ്ങാതെ അമ്മയാനയും മറ്റൊരാനയും ചേര്‍ന്ന് തുമ്പികൈകള്‍ കോര്‍ത്തുപിടിച്ച് സംരക്ഷണം നല്‍കുന്ന കാഴ്ച ബസ് യാത്രികരുടെ മനം കുളിര്‍പ്പിച്ചത്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

മഞ്ചൂരില്‍ നിന്ന് മുള്ളി വഴി കോയമ്പത്തൂരിലേക്ക് പോകുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസിന് മുന്‍പിലാണ് കുന്നിന്റെ താഴ്ചയിലേക്ക് ഇറങ്ങാന്‍ കഴിയാതെ രണ്ട് കാട്ടാനകളും കുഞ്ഞും അകപ്പെട്ടത്. ബസ് കടന്നുപോയപ്പോഴാണ് ബസിന് മുന്‍പിലേക്ക് കാട്ടാന കുഞ്ഞ് പോകുമെന്ന് പേടിച്ചാണ് അമ്മയാനയും മറ്റൊരു ആനയും കുഞ്ഞിനെ തുമ്പികൈ കോര്‍ത്ത് പിടിച്ച് കുഞ്ഞിനെ സംരക്ഷിച്ചത്.

മഞ്ചൂര്‍ റോഡില്‍ ഒരാഴ്ചയായി ഏഴ് ആനകളുടെ സാന്നിധ്യമുണ്ട്. ആരേയും ശല്യപ്പെടുത്താറില്ലെങ്കിലും വാഹനങ്ങള്‍ വന്നാലും ചിലപ്പോള്‍ റോഡില്‍ നിന്ന് മാറാതെ നിലയുറപ്പിക്കാറുണ്ട്.

Content Highlights: Elephant calf, protected by her mother and another elephant, Attappadi, Viral Video, Cute Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented