ആനക്കുട്ടി അമ്മയ്ക്കൊപ്പം, ആനക്കുട്ടിയുടെ തുമ്പിക്കൈ അറ്റുപോയ നിലയിൽ
അതിരപ്പിള്ളി: പ്ലാന്റേഷന് എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് ആനക്കുട്ടിയെ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുള്ളത്.
ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കില്‍ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് നിഗമനം. നിലവില്‍ ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
നാട്ടുകാരനായ സജില്‍ ഷാജുവാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രനെത്തി ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. തുമ്പിക്കൈ ഇല്ലാതെ ഇതിന് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുമുണ്ട്. വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.
Content Highlights: wild elephant calf found without trunk in thrissur, elephants, kerala,wild elephant
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..