കോതമംഗലം കുട്ടമ്പുഴ നിരന്നപാറയിൽ കണ്ടെത്തിയ പിടിയാനയുടെ ജഡം
കൊച്ചി: കോതമംഗലം കുട്ടമ്പുഴ നിരന്നപാറയില്‍ പിടിയാനയുടെ ജഡം കണ്ടെത്തി. ആനയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മറ്റ് ആനകളുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.
കുട്ടമ്പുഴ പഞ്ചായത്തിലെ പന്ത്രപ്പ മാമലക്കണ്ടം റോഡിന് സമീപത്താണ് ജഡം കണ്ടെത്തിയത്. ആനകള്‍ കൂട്ടത്തോടെ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് പിടിയാനയുടെ മൃതദേഹം കണ്ടെത്തിയത്. ഇപ്പോള്‍ സാധാരണയില്‍ കൂടുതല്‍ ആനകള്‍ ഈ പ്രദേശത്തുകൂടി സഞ്ചരിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, ആനയുടെ ദേഹത്ത് കൊമ്പ് കൊണ്ട് കുത്തേറ്റ തരം മുറിവുകളാണുള്ളത്. അതുകൊണ്ടുതന്നെ പോസ്റ്റ്മോര്‍ട്ടം വേണമെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Content Highlights: elephant body was found in ernakulam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..