ഇടഞ്ഞ തിരുനീലകണ്ഠൻ എന്ന ആനയെ തളച്ചപ്പോൾ
വൈക്കം: ഉദയനാപുരത്തപ്പന്റെ ആറാട്ടിനുശേഷം അകമ്പടിയായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയ ആന ഇടഞ്ഞു. ചിറക്കടവ് തിരുനീലകണ്ഠന് എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന് സാബുവിനെ തുമ്പിക്കൈകൊണ്ട് തട്ടി നിലത്തിട്ട് കുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയിടക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 10.20-നായിരുന്നു സംഭവം.
ഉദയനാപുരത്തപ്പന്റെ ആറാട്ടിനുശേഷം കൂടിപൂജയ്ക്കായി ആനകള്‍ മഹാദേവക്ഷേത്രത്തില്‍ പ്രവേശിച്ചു. ചിറക്കടവ് തിരുനീലകണ്ഠന് പ്രദക്ഷിണംവെയ്ക്കാനായി തെക്കുഭാഗത്തേക്ക് നീങ്ങുന്നതിനിടെ ഇടയുകയായിരുന്നു. തുടര്‍ന്ന് പാപ്പാനെ തട്ടിമാറ്റിയ ആന തെക്കേഗോപുരത്തിനു സമീപം നിലയുറപ്പിച്ചു. ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റ് ആനകളെയും പൊതുജനങ്ങളെയും സ്ഥലത്തുനിന്ന് അധികൃതര്‍ മാറ്റി. നാല് ക്ഷേത്രഗോപുരനടകളും താത്കാലികമായി അടച്ചു. തുടര്‍ന്ന് 11.15-ഓടെ ആനയെ അനുനയിപ്പിച്ച് വടം ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു.
ക്ഷേത്രത്തിനുള്ളില്‍ പൊതുവേ തിരക്ക് കുറവായിരുന്നതിനാലും ക്ഷേത്രപരിസരം വിട്ട് ആന പുറത്തേക്ക് പോകാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. മയക്കുവെടി സംഘവും വെറ്ററിനറി ഡോക്ടറും, വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.
ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഉദയനാപുരത്തപ്പന്റെ തിടമ്പ് വടക്ക് ഭാഗത്തായാണ് ഇറക്കിയത്. തുടര്‍ന്ന് കൂടിപൂജയ്ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. പിന്നീട് ആചാരപ്രകാരം കൂടിപൂജയും വിളക്കും നടന്നു.
Content Highlights: elephant attack in vaikom temple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..