പാഞ്ഞടുത്ത് ആനക്കൂട്ടം, വനപാലകരും നാട്ടുകാരും ഓടിക്കയറിയത് മരത്തിൽ; മണിക്കൂറുകളോളം മുൾമുനയിൽ | video


ഞായറാഴ്ച രാവിലെ ഏഴ് മണിയോടു കൂടി രണ്ട് ആനകൾ ആറളം ഫാം കഴിഞ്ഞ് ജനവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു. രാവിലെ കുളിക്കാൻ പോയ ബാബു എന്നയാളാണ് ആനക്കൂട്ടത്തെ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയാണ്.

ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മരത്തിന് മുകളിൽ കയറിയ വനപാലകരും നാട്ടുകാരും | Photo: Screengrab

കണ്ണൂർ: കണ്ണൂർ ആറളത്ത് ആനയുടെ ആക്രമണം. വനപാലകരും നാട്ടുകാരും ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടി അഭയം തേടിയത് മരത്തിന് മുകളിൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ രണ്ട് ആനകൾ ആറളം ഫാം കടന്ന്‌ ജനവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു. രാവിലെ കുളിക്കാൻ പോയ ബാബു എന്നയാളാണ് ആനക്കൂട്ടത്തെ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആന നാട്ടുകാര്‍ക്കും വനപാലകർക്കും നേരെ തിരിഞ്ഞത്. തുടര്‍ന്നാണ്‌ പ്രാണരക്ഷാർത്ഥം ഇവർ മരത്തിന് മുകളിൽ കയറിയത്. പിന്നീട് പടക്കങ്ങൾ എറിഞ്ഞ് ആനയെ തുരത്തുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടു കൂടിയായിരുന്നു ആനയെ തിരികെ കാട്ടിലേക്ക് അയച്ചത്.

അനൂപ് എന്നയാളുടെ തൊട്ടു പിന്നാലെ ഓടുന്ന ആനയുടെ ദൃശ്യങ്ങളും മരത്തിന് മുകളിൽ വനപാലകരും നാട്ടുകാരും കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Content Highlights: elephant attack in aralam - forest officers and peoples climbed tree escape from elephant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented