ഒറ്റയാന്റെ ദൃശ്യങ്ങൾ
പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയില്‍ ഭീതി പടര്‍ത്തി ഒറ്റയാന്റെ ആക്രമണം. വഴിയാത്രക്കാരെ ആന ആക്രമിച്ചെങ്കിലും ആര്‍ക്കും പരിക്കുകളില്ല. നിലവില്‍ വനപാലകരെത്തി ആനയെ തുരത്തി കാട്ടിലേക്ക് കയറ്റിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം.
തമിഴ്നാടിന്റെ ഭാഗമായുള്ള പ്രദേശമാണ് ആനക്കട്ടി. അട്ടപ്പാടിയില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രധാന പാതയിലാണ് ഒറ്റയാന് അക്രമണം നടത്തിയത്. മൊബൈലില്‍ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും ആന ആക്രമിച്ചു.
പ്രദേശത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു എന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്.
Content Highlights: elephant attack at attapadi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..