പ്രതീകാത്മക ചിത്രം | Mathrubhumi archives
വണ്ണപ്പുറം: ടൗണിലെ ഒരുമുറിക്കെട്ടിടത്തിന് ഇത്തവണ ലഭിച്ച വൈദ്യുതി ബില്ല് 1232 രൂപയുടേത്. സാധാരണ അടയ്ക്കുന്ന ബിൽ തുകയുടെ അഞ്ചിരട്ടി ഇത്തവണ ബില്ലിൽ കണ്ടതോടെ കണ്ണുതള്ളി ഉപഭോക്താവ്. പരാതിയുമായി കെ.എസ്.ഇ.ബി.ഓഫീസിലെത്തിയതോടെ നടത്തിയ പരിശോധനയിൽ, ഉപഭോഗം 13 യൂണിറ്റെന്ന് കണ്ടെത്തി. ഒടുവിൽ പിഴവ് മീറ്റർറീഡറുടെ പരിചയക്കുറവുമൂലമെന്ന് വിശദീകരണവും.
മുൻമാസങ്ങളിൽ 250 രൂപയിൽ താഴെമാത്രം ആയിരുന്നു ബില്ല്. തുക ഇത്തവണ ഇത്രയും കൂടിയതിന്റ കാര്യം മനസ്സിലാകാതെ ഉപഭോക്താവ് റീഡിങ് പരിശോധിച്ചു. മുൻ ബില്ലിനുശേഷമുള്ള ഉപഭോഗം 13 യൂണിറ്റ് മാത്രം. മുൻ ബില്ലിൽ റീഡിങ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നാണ്. ഇപ്പോഴത്തെ മീറ്റർ റീഡിങ് 1033 മാത്രം. എന്നാൽ, ബില്ലിൽ കാണിച്ചിരിക്കുന്ന ഉപഭോഗം 159 യൂണിറ്റ്. പരാതിയുമായി കാളിയാർ കെ.എസ്.ഇ.ബി. ഓഫീസിലെത്തിയപ്പോൾ വീണ്ടും പരിശോധിച്ച് ഉപഭോക്താവ് പറഞ്ഞതാണ് ശരിയെന്ന് കണ്ടെത്തി. തുടർന്ന്, ബില്ലിൽ കുറവുവരുത്തി പുതിയബില്ല് നൽകുമെന്നും പറഞ്ഞു.
പുതിയ ആളാണ് മീറ്റർ റീഡിങ് എടുത്തതെന്നും പരിചയക്കുറവുമൂലമാണ് പിഴവ് സംഭവിച്ചതെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു. മീറ്റർ റീഡിങ്ങിന് യാതൊരു മുൻപരിചയവുമില്ലാത്ത ആളുകളെയാണ് താത്കാലികമായി കെ.എസ്.ഇ.ബി. ജോലിക്കു നിയോഗിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Content Highlights: electricity bill wrongly entered
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..