ജോലിക്കിടെ ജീവനക്കാരന് ഷോക്കേറ്റു;  സഹപ്രവര്‍ത്തകരുടെ സാഹസികമായ ഇടപെടല്‍ രക്ഷയായി


1 min read
Read later
Print
Share

ജോലിക്കിടെ ഷോക്കേറ്റ് അപകടത്തിൽപെട്ട ജീവനക്കാരനെ രക്ഷിക്കുന്ന സഹപ്രവർത്തകർ

വേങ്ങര: ജോലിക്കിടെ വൈദ്യുതിലൈനില്‍ വൈദ്യുതിപ്രവഹിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരന് ഷോക്കേറ്റു. എ.ആര്‍.നഗര്‍ കുന്നുംപുറം പ്രിയരാജ (37) നാണ് പരിക്കേറ്റത്.

നാട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും സാഹസികമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. വെള്ളിയാഴ്ച പതിനൊന്നരയോടെ കോഴിക്കോട് തൃശ്ശൂര്‍ ദേശീയപാതയ്ക്കരികെ വേങ്ങര കൂരിയാട് കവലയിലാണ് അപകടം. തകരാറിലായ ലൈന്‍ ശരിയാക്കാന്‍ കൂരിയാട് എത്തിയതായിരുന്നു ജീവനക്കാര്‍. പണികഴിഞ്ഞ് താഴത്തിറങ്ങിയശേഷം മുകളില്‍ മറന്നുവെച്ച പണിയായുധം എടുക്കാന്‍ വീണ്ടും കയറിയതായിരുന്നു പ്രിയരാജന്‍. ഇതറിയാതെ മറ്റുള്ളവര്‍ വൈദ്യുതലൈന്‍ ഓണാക്കിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഷോക്കേറ്റ് തെറിച്ച പ്രിയരാജന്‍ മറ്റൊരു കമ്പിയില്‍ ഉടക്കിനിന്നു. ഇതുകണ്ട ഒരു സഹപ്രവര്‍ത്തകന്‍ പെട്ടെന്ന് വൈദ്യുതിത്തൂണില്‍ കയറുകയും ഇദ്ദേഹത്തെ താങ്ങിനിര്‍ത്തുകയുമായിരുന്നു.

വിവരമറിഞ്ഞ് ഉടനെ നാട്ടുകാരുമെത്തി. അഗ്‌നിസുരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകുമെന്നറിഞ്ഞതോടെ വഴിയെ വന്ന ടിപ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി അതിന്റെ പിന്‍ഭാഗം ഉയര്‍ത്തി അതില്‍ കയറിനിന്ന് കയറിട്ടിറക്കിയാണ് ബോധരഹിതനായ പ്രിയരാജിനെ ആശുപത്രിയിലെത്തിച്ചത്.

വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി.പി. സഫീര്‍ബാബു, മടപ്പള്ളി മജീദ്, ഇ. മുഹമ്മദലി, ഡൗണ്‍ ടൗണ്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അപകടത്തെക്കുറിച്ച് വേങ്ങര കെ.എസ്.ഇ.ബി. അധികൃതര്‍ പ്രതികരിച്ചില്ല. അപകടത്തില്‍പ്പെട്ട പ്രിയരാജന്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു.

Content Highlights: electric shock at work-malappuram

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


Most Commented