കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


പോസ്റ്റ് അപകടാവസ്ഥിലായിട്ട് ദിവസങ്ങളായിരുന്നു.

വൈദ്യുത പോസ്റ്റ് വീണ സ്കൂൾ ബസ്

മരട്: തുരുത്തിശ്ശേരി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ സ്‌കൂള്‍ബസ്സിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. കൊച്ചുകുട്ടികളും ആയയുമടക്കം എട്ടുപേര്‍ വാഹനത്തിലുണ്ടായിരുന്നുവെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം.

എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയം സ്‌കൂളിന്റെ ബസ്സിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. പോസ്റ്റ് അപകടാവസ്ഥിലായിട്ട് ദിവസങ്ങളായിരുന്നു. നിരവധി തവണ നാട്ടുകാര്‍ പരാതിയും പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യമുള്ള നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ബസ്സില്‍ നിന്നും ഇറക്കി സമീപത്തെ വീട്ടിലാക്കിയത്. ആര്‍ക്കും പരിക്കില്ല. പോസ്റ്റില്‍ നിന്ന് താഴ്ന്ന് നിന്ന ചാനല്‍ കാബിളില്‍ ബസ്സ് ഉടക്കുകയും പോസ്റ്റ് മറിഞ്ഞ് ബസ്സിന് മുകളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


Content Highlights: Electric Post Fell on School Bus

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented