വൈദ്യുതലൈനുകളും വില്‍ക്കും; സ്വകാര്യ മേഖലയ്ക്ക് നല്‍കി പണമുണ്ടാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം


എസ്.എന്‍. ജയപ്രകാശ്

കൈമാറ്റം നിശ്ചിതകാലത്തേക്ക്

പ്രതീകാത്മക ചിത്രം | AP

തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതപ്രസരണലൈനുകളുടെ ഉടമസ്ഥത നിശ്ചിതകാലത്തേക്ക് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത് പണമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആസ്തിവിറ്റഴിച്ച് പണമുണ്ടാക്കുന്ന പദ്ധതിയുടെ (അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍) ഭാഗമായാണ് ഈ നിര്‍ദേശം.

ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് സബ് സ്റ്റേഷനുകളിലേക്കും സബ് സ്റ്റേഷനുകളില്‍ നിന്ന് സബ് സ്റ്റേഷനുകളിലേക്കുമുള്ള ലൈനുകളാണ് ഇത്തരത്തില്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുക.പൊതുമേഖലാസ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അഞ്ച് ലൈനുകളില്‍ സ്വകാര്യനിക്ഷേപത്തിലൂടെ 7700 കോടിരൂപ നേടിയിരുന്നു. വൈദ്യുതിമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള പണം കണ്ടെത്താന്‍ ഈ മാര്‍ഗം പരിഗണിക്കണമെന്ന അഭ്യര്‍ഥനയാണ് ഇപ്പോള്‍ കേന്ദ്രം മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ഊര്‍ജമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി.

മാര്‍ഗനിര്‍ദേശങ്ങള്‍

ഉടമസ്ഥാവകാശം നേടി, നടത്തി പരിപാലിച്ച് കൈമാറുന്ന (അക്വയര്‍, ഓപ്പറേറ്റ്, മെയ്ന്റയിന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍-എം.ഒ.എം.ടി.) മാതൃകയാണ് സ്വീകരിക്കേണ്ടത്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി. അവരുടെ പ്രസരണലൈനുകള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുന്നെന്ന് കരുതുക. വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ലൈനുകള്‍ പൊതുഉടമസ്ഥതയില്‍നിന്ന് വേര്‍പെടുത്തണം. പ്രത്യേക ഉദ്ദേശക്കമ്പനി (എസ്.പി.വി.) രൂപവത്കരിച്ച് അതിന്റെ ഉടമസ്ഥതയില്‍ ആക്കണം.

ഈ എസ്.പി.വി.യുടെ ഉടമസ്ഥതയാണ് ടെന്‍ഡറില്‍ കൂടുതല്‍ തുക വിളിക്കുന്ന സ്വകാര്യകമ്പനിക്ക് കൈമാറേണ്ടത്. അവരത് നടത്തി, പരിപാലിച്ച് കരാര്‍പ്രകാരമുള്ള കാലശേഷം പണം ഈടാക്കാതെ തിരികെനല്‍കണം. ഈ ലൈനുകളിലൂടെ വൈദ്യുതി കടത്തിവിടാന്‍ റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്ക് കെ.എസ്.ഇ.ബി. സ്വകാര്യകമ്പനിക്ക് നല്‍കണം.

ഏറ്റെടുക്കുന്നവര്‍ക്ക് ഇതിലൂടെ പ്രയോജനം കിട്ടുന്നതുവരെയുള്ള സമയപരിധി കണക്കിലെടുത്ത് കൈമാറണം

ലൈനുകള്‍ വിട്ടുകൊടുക്കുമ്പോള്‍ പൊതുമേഖലാ കമ്പനികള്‍ക്ക് ഒറ്റത്തവണയായി പണം കിട്ടും. ഇത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതേ ലൈനുകള്‍ ഉപയോഗിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കണം.

Content Highlights: Electric lines central government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented