തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്ച (ജനുവരി 21)നടക്കും.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ജനുവരി നാലിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്
നടക്കുക. വോട്ടെണ്ണല്‍ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും.
content highlights: election to seven local self government wards on january 21