കണ്ണൂരില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്.എഫ്.ഐയുടെ ആഹ്‌ളാദ പ്രകടനം; കോടതി നിര്‍ദേശം മറികടന്നു


മാതൃഭൂമി ന്യൂസ്

ദേശീയ പാതയിലൂടെ വനിതാ കോളേജിലെ വിദ്യാർഥികൾ നടത്തിയ പ്രകടനം

കണ്ണൂര്‍: കണ്ണൂരില്‍ കോളേജുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോന്‍ വനിതാ കോളേജ്, എസ്.എന്‍ കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.

നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാകോളേജില്‍ വിദ്യാര്‍ഥിനികള്‍ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നലെ വൈകുന്നേരം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.

തിരഞ്ഞെടുപ്പിനെത്തുന്നവര്‍ വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓണ്‍ലൈന്‍ ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയില്‍ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനവും റാലിയും നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented