മുഹമ്മദ് ഫൈസൽ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ലക്ഷദ്വീപ് മുന്‍ എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വധശ്രമക്കേസില്‍ ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താല്‍ സ്വാഭാവികമായും അയോഗ്യത നീങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുമായി മുഹമ്മദ് ഫൈസല്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന എന്‍.സി.പി. നേതാവ് ശരദ് പവാറിനൊപ്പമായിരുന്നു ഫൈസല്‍ സ്പീക്കറെ കണ്ടത്.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനും സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും പത്തുവര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. 2009-ലെ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.
ഫെബ്രുവരി 27-നാണ് ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങേണ്ടതായിരുന്നു.
Content Highlights: election commission freezes Lakshadweep by elections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..