തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല, മരവിപ്പിച്ച തത്‌സ്ഥിതി തുടരും.

ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. 

ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കും. 

കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വമുണ്ടായത്. ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്. 

Content Highlights; election commission freeze kerala congress election symbol