തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു.

കൊച്ചിയില്‍ നടന്ന കേരള കോണ്‍ഗ്രസ് - കോണ്‍ഗ്രസ് മൂന്നാംഘട്ട സീറ്റ് വിഭജന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റുവിഭജന ചര്‍ച്ച ഇതോടെ പൂര്‍ത്തിയായി.

രണ്ടാം സീറ്റ് നല്‍കാത്തതില്‍ കെ.എം. മാണി അതൃപ്തി രേഖപ്പെടുത്തി. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് നേതൃയോഗം വ്യാഴാഴ്ച ചേരും. യോഗത്തിനുശേഷം പ്രതികരിക്കാമെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Election 2019 Congress seat Sharing