പെരുമ്പാവൂരില്‍ പൊങ്ങി എല്‍ദോസ്; എല്ലാം ആരോപണങ്ങള്‍, കുറ്റവിമുക്തനാകുമെന്ന് വിശ്വാസമെന്നും പ്രതികരണം


രാഗിൻ, മാതൃഭൂമി ന്യൂസ്

പരാതിക്കാരിയെ പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പോലീസിന്റെ വാദം തള്ളിയാണ് ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹന്‍ ജാമ്യംനല്‍കിയത്.

പെരുമ്പാവൂരിലെ വീട്ടിലെത്തിയ എൽദോസ്‌

കൊച്ചി: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ദിവസങ്ങളായി കാണാതായ എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തിയത്. കുറ്റവിമുക്തനാവുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും എല്ലാം ആരോപണങ്ങളാണെന്നും എല്‍ദോസ് കുന്നപ്പിള്ളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കോടതി നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ജാമ്യം അനുവദിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയുന്നില്ലെന്നും എല്‍ദോസ് പറഞ്ഞു. അന്വേഷണവുമായി താനും കുടുംബവും പാര്‍ട്ടിയും പൂര്‍ണമായും സഹകരിക്കും. വിശദീകരണം കെ.പി.സി.സിക്ക് നല്‍കിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും എല്‍ദോസ് പറഞ്ഞു.



പരാതിക്കാരിയെ പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പോലീസിന്റെ വാദം തള്ളിയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹന്‍ ജാമ്യംനല്‍കിയത്. ശനിയാഴ്ച രാവിലെ ഒമ്പതിനുമുമ്പ് എല്‍ദോസിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം അഞ്ചുലക്ഷം രൂപയ്ക്ക് തുല്യമായ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

പരാതിക്ക് തൊട്ടുമുമ്പ് പരാതിക്കാരിയും പ്രതിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. എല്‍ദോസ് കുന്നപ്പിള്ളി വിവാഹിതനാണെന്നും കുടുംബം ഉണ്ടെന്നും അറിയമായിരുന്നിട്ടും അദ്ദേഹത്തോടൊപ്പം കുടുംബമായി ജീവിക്കാമെന്ന പരാതിക്കാരിയുടെ പ്രതീക്ഷ അനാവശ്യമായിരുന്നു. ആദ്യഘട്ടത്തിലൊന്നും പീഡിപ്പിച്ചതായോ കൊലപ്പെടുത്താന്‍ ശ്രമിച്ചതായോ പരാതിക്കാരി പറഞ്ഞിട്ടില്ല. സാഹചര്യങ്ങളുണ്ടായിരുന്നിട്ടും വിദ്യാസമ്പന്നയായ പരാതിക്കാരി പോലീസിനോട് ഇക്കാര്യം പരാതിപ്പെട്ടില്ലെന്ന കാര്യം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഒക്ടോബര്‍ 14-ന് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മാത്രമാണ് പീഡനത്തെക്കുറിച്ചും കൊലപാതകശ്രമത്തെക്കുറിച്ചും പറയുന്നത്. അതിനുമുമ്പേ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയെങ്കിലും ആ മൊഴിയില്‍ ഒരിടത്തും പീഡനപരാതിയോ കൊലപാതക ശ്രമം നടന്നെന്നോ പറഞ്ഞിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ഈ ആരോപണങ്ങള്‍ ശരിയാണെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: eldose kunnappilly reached home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented