യുവതിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം


എൽദോസ് കുന്നപ്പിള്ളി, പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ യുവതിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരിയായ അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. കേരളംവിട്ട് പുറത്തുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. എം.എല്‍.എ. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. രണ്ടുദിവസം പോലീസിനുമുന്നില്‍ ഹാജരാകണം. ആള്‍ജാമ്യവും വ്യവസ്ഥയിലുണ്ട്.

പരാതിക്കാരി കന്യാകുമാരിയിലായിരുന്ന രണ്ടുദിവസം അവരുമായി എല്‍ദോസ് കുന്നപ്പിള്ളി സംസാരിച്ചിരുന്നുവെന്ന് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഇതിന്റെ തെളിവുകള്‍ എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പ്രശ്‌നമുണ്ടായി എന്ന് പരാതിക്കാരി അവകാശപ്പെട്ടതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കാനാണ് അഭിഭാഷകന്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കിയത്. ശബ്ദസന്ദേശത്തിന്റെ രേഖകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.



എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമക്കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും നേരത്തെ എല്‍ദോസിന് ജാമ്യം ലഭിച്ചിരുന്നു. പത്തുദിവസം പോലീസിനുമുന്നില്‍ ഹാജരാകാന്‍ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായെന്നാണ് സൂചന.

Content Highlights: Eldose Kunnapilly bail in case attacked survivor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented