അധ്യാപികയെ മര്‍ദ്ദിച്ചെന്ന പരാതി തള്ളി എല്‍ദോസ് കുന്നപ്പിള്ളി; നിയമപരമായി നേരിടുമെന്ന് വിശദീകരണം


കോവളത്ത് പോയിരുന്നോയെന്നും അധ്യാപികയെ അറിയാമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ എം.എല്‍.എ. തയ്യാറായില്ല.

എൽദോസ് കുന്നപ്പിള്ളി

കൊച്ചി: കോവളത്തുവെച്ച് താന്‍ മര്‍ദ്ദിച്ചുവെന്ന അധ്യാപികയുടെ പരാതി തള്ളി പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി. മര്‍ദ്ദിച്ചിട്ടില്ലെന്നും ആരേയും മര്‍ദ്ദിക്കുന്ന ആളല്ല താനെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം. പരാതി നിയമപരമായി നേരിടുമെന്നും പോലീസ് അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കോവളത്ത് പോയിരുന്നോയെന്നും അധ്യാപികയെ അറിയാമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ എം.എല്‍.എ. തയ്യാറായില്ല.

'അങ്ങനെയൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. പോലീസ് അന്വേഷിക്കട്ടെ. അന്വേഷണം നടക്കുമ്പോള്‍ പ്രതികരിക്കേണ്ട കാര്യമില്ല. ഞാന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ല, ആരേയും മര്‍ദ്ദിക്കുന്ന ആളല്ല. പോലീസിന് കൊടുത്ത പരാതി കണ്ടിട്ടില്ല. പോലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ല', കുന്നപ്പിള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.



സുഹൃത്തായ എം.എല്‍.എയുമായി കോവളത്ത് വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് എം.എല്‍.എ. തന്നെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അധ്യാപിക പറയുന്നത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി. പരാതി കോവളം സര്‍ക്കിളിന് കൈമാറുകയും വിശദാംശങ്ങള്‍ നല്‍കാന്‍ പരാതിക്കാരിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. പരാതിക്കാരിയുടെ വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ മാസമാണ് കേസിനാധാരമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയത്.

Content Highlights: eldose kunnapillil explanations in women teacher complaint against him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented