എല്‍ദോസിന് ലൈംഗികശേഷി പരിശോധന നടത്തി; കോവളത്ത് റിസോര്‍ട്ടില്‍ എത്തിച്ച് തെളിവെടുപ്പ്


എൽദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് മുന്നിൽ ഹാജരായപ്പോൾ (ഫയൽ ചിത്രം) | ഫോട്ടോ: എഎൻഐ

കോവളം: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കി. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജാമ്യഹര്‍ജിയില്‍ എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു. അറസ്റ്റ് പ്രതിരോധിക്കാന്‍ ലക്ഷ്യമിച്ച് തിരുവനന്തപുരം ജില്ലാ കോടതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

ഇതിനിടെ ബലാല്‍സംഗക്കേസില്‍ എല്‍ദോസിനെ ഇന്നും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം എല്‍ദോസ് കുന്നപ്പിള്ളിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. അരമണിക്കൂറോളം നീണ്ടുനിന്ന വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കോവളത്ത് എത്തിച്ചു. കോവളം ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും സോമതീരം റിസോര്‍ട്ടിലും തെളിവെടുപ്പ് നടത്തി. എന്നാല്‍, തെളിവെടുപ്പിനോട് സഹകരിക്കുന്നുണ്ടെങ്കിലും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം കുന്നപ്പിള്ളി നിഷേധിച്ചു.എല്‍ദോസ് കുന്നപ്പിള്ളിക്ക് ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും അപ്പീല്‍. അന്വേഷണവുമായി എം.എല്‍.എ. സഹകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടും. വധ ശ്രമത്തിനും ബലാത്സംഗത്തിനും തെളിവുകളുണ്ടെന്നും അത് പരിഗണിക്കാതെയാണ് കീഴ്ക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും ചൂണ്ടിക്കാട്ടും.

Content Highlights: Eldos Kunnapally will file an anticipatory bail petition in an assault case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented