'എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് മറുപടി തരും';ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസിന്റെ 'ശാപ സന്ദേശം'


എല്‍ദോസ് ബലാത്സംഗ ചെയ്‌തെന്ന സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ പരാതിയില്‍ പ്രധാന സാക്ഷി അവരുടെ സുഹൃത്താണ്. ഇയാള്‍ക്കാണ് കുന്നപ്പിള്ളി വാട്‌സാപ്പ് സന്ദേശം അയച്ചുവെന്ന് പറയുന്നത്.

എൽദോസ് കുന്നപ്പിള്ളി, വാട്‌സാപ്പ് സന്ദേശം

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് തക്കതായ മറുപടി തരുമെന്ന് കേസിലെ സാക്ഷിക്ക് എല്‍ദോസ് വാട്‌സാപ്പ് സന്ദേശമയച്ചുവെന്നാണ് ആരോപണം.

എല്‍ദോസ് ബലാത്സംഗ ചെയ്‌തെന്ന സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ പരാതിയില്‍ പ്രധാന സാക്ഷി അവരുടെ സുഹൃത്താണ്. ഇയാള്‍ക്കാണ് കുന്നപ്പിള്ളി വാട്‌സാപ്പ് സന്ദേശം അയച്ചുവെന്ന് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്‌സാപ്പിലേക്ക് എല്‍ദോസിന്റെ സന്ദേശമെത്തിയത്.

'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമാമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും' എന്നിങ്ങനെയാണ് സന്ദേശത്തില്‍ പറയുന്നത്.

ഈ സന്ദേശത്തിന് ശേഷമാണ് ഫെയ്‌സ്ബുക്കില്‍ എല്‍ദോസ് തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് കരുതുന്നത്. എല്‍ദോസ് അയച്ച സന്ദേശം നിലവില്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

മുന്‍കൂര്‍ജാമ്യം തേടിയിട്ടുള്ള എല്‍ദോസ് കുന്നപ്പിള്ളി നിലവില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് ഇത്തരത്തിലുള്ള വാട്‌സാപ്പ് സന്ദേശവും ഫെയ്‌സ്ബുക്ക് പോസ്റ്റും എംഎല്‍എയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന എല്‍ദോസ് കുന്നപ്പിള്ളിക്ക് സാക്ഷിയെ സ്വാധീനിക്കാന്‍ശ്രമം നടത്തിയുള്ള വാട്‌സാപ്പ് സന്ദേശം തിരിച്ചടിയായേക്കും.

Content Highlights: Eldhose Kunnappilly's message to the witness in the rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented