എല്‍ദോസിന്റെ രാജി ആവശ്യപ്പെടാതെ സിപിഎം; രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമെന്ന് സൂചന


ആര്‍. ശ്രീജിത്ത്, മാതൃഭൂമി ന്യൂസ്

ഇത്തരം ചില പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരും പലതവണ എല്‍ദോസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലഭ്യമായ വിവരം.

Photo: Mathrubhumi

തിരുവനന്തപുരം: ബലാത്സംഗക്കേസ് അടക്കം നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നതോടെ സമ്മര്‍ദത്തിലായിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്.

ആര്‍എംപി നേതാവ് കെ.കെ രമയടക്കം കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വിശദീകരണം ചോദിച്ചതിനപ്പുറം കൃത്യമായി ഒരു നടപടി സംബന്ധിച്ച് വ്യക്തതവരുത്തിയിട്ടില്ല. മുന്നണിയില്‍തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്ന ഒരു പ്രശ്‌നമായി ഇത് വളര്‍ന്നുവരികയാണ്. അതങ്ങനെ വളരട്ടെ എന്നുതന്നെയാണ് സിപിഎമ്മും കാണുന്നത്.



കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്‍ദോസിന്റെ രാജി അനിവാര്യമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഗുരുതര ആരോപണം നേരിടുന്ന കുന്നപ്പിള്ളിയെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നത് കോണ്‍ഗ്രസിന് അസാധ്യമായിരിക്കും.

ഇത്തരം ചില പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരും പലതവണ എല്‍ദോസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലഭ്യമായ വിവരം. അതുകൊണ്ടുതന്നെ എല്‍ദോസിന്റെ രാജി എന്ന നിലപാടിലേക്കുതന്നെ കോണ്‍ഗ്രസിന് പോകേണ്ടിവരും. അത് എത്ര പെട്ടെന്നുണ്ടാകും എന്നത് മാത്രമാണ് വിഷയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ പരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുള്ളത്. ഒന്നിലേറെത്തവണ ലൈംഗികമായി പീഡിപ്പെച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിനും മര്‍ദിച്ചതിനും നേരത്തേ കോവളം പോലീസ് എം.എല്‍.എ.യുടെപേരില്‍ കേസെടുത്തിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനിടെയാണ് എം.എല്‍.എ. ഒന്നിലേറെത്തവണ പീഡിപ്പിച്ചെന്നകാര്യം യുവതി വെളിപ്പെടുത്തിയത്.

ജൂലായ് മുതല്‍ എം.എല്‍.എ. ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് മൊഴി. പരാതിയില്‍നിന്നും പിന്മാറാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നതായി യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഹണിട്രാപ്പില്‍പ്പെടുത്തി തന്നെ കുടുക്കാന്‍ യുവതി ശ്രമിച്ചെന്നാണ് എം.എല്‍.എ.യുടെ പരാതി. യുവതിയുടെപേരില്‍ ഒട്ടേറെ കേസുകളുണ്ടെന്നും ആരോപിച്ചിരുന്നു.

Content Highlights: Eldhose Kunnappilly rape case resignation CPM Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented