എല്‍ദോസും സഹായികളും കോവളത്ത് വെച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് കോടതിയില്‍ പരാതിക്കാരി


എൽദോസ് കുന്നപ്പിള്ളി| photo: PerumbavoorMLA/facebook

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയും സഹായികളും കോവളത്ത് വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹത്തിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതി. കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം കോടതിയില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വൈകീട്ട് മൂന്നിന് വിധി പറയും.

എല്‍ദോസിന്റെ ഫോണുകള്‍ പിടിച്ചെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ നിലവില്‍ ഒളിവിലുള്ള എല്‍ദോസിന് കീഴടങ്ങേണ്ടി വരും. ഹൈക്കോടതിയെ സമീപിക്കാം. ഇതുവരെയും എവിടെയെന്ന് കണ്ടെത്താനാകാത്ത പോലീസ്് എല്‍ദോസിനായി തിരച്ചില്‍ തുടരുകയാണ്‌. പാര്‍ട്ടിയില്‍ നിന്നടക്കം സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ എല്‍ദോസ് ഒളിവുജീവിതം തുടരമോ എന്നത് കണ്ടറിയണം.

മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയുന്നതിന് മുമ്പായി തന്റെ വാദം കേള്‍ക്കണമെന്ന് ഇന്നലെയാണ് യുവതി കോടതിയെ അറിയിച്ചത്. അത് അംഗീകരിച്ച കോടതി ഇന്ന് അവരുടെ വാദം കേള്‍ക്കുകയായിരുന്നു. ഈ വാദത്തിനിടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച കാര്യം യുവതി നേരിട്ടെത്തി അറിയിച്ചത്.

ഇതിനിടെ അന്വേഷണ സംഘം കൊച്ചിയില്‍ എല്‍ദോസിന്റെ വീട്ടില്‍ പരാതിക്കാരിയെ എത്തിച്ച് പരിശോധന നടത്തിയേക്കും. ഈ വീട്ടില്‍ വെച്ചും എല്‍ദോസ് തന്നെ പീഡിപിച്ചുവെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.

Content Highlights: Eldhose Kunnappilly case-women said murder attempt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented