എൽദോസ് കുന്നപ്പിള്ളി| photo: PerumbavoorMLA/facebook
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യുടെപേരില്‍ അധ്യാപികയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ വധശ്രമത്തിനുള്ള വകുപ്പും ഉള്‍പ്പെടുത്തി. കോവളത്തെ ആത്മഹത്യാ പോയന്റിന് സമീപത്തുവെച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണിത്.
യുവതിയെ ബലാത്കാരമായി നഗ്‌നയാക്കിയെന്ന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളിയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചും മൊഴിയെടുക്കും. കോവളം ഗസ്റ്റ്ഹൗസില്‍വെച്ച് പീഡിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണസംഘം യുവതിയെ തെളിവെടുപ്പിനായി അവിടെയെത്തിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളി അവിടെ മുറിയെടുത്തിരുന്നതായി കണ്ടെത്തി.
തന്റെ ചിത്രം ഉള്‍പ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെപേരില്‍ സൈബര്‍ പോലീസ് കേസെടുത്തു. തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പണംനല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഒളിവിലുള്ള എം.എല്‍.എ.ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: Eldhose Kunnappally Rape case Kovalam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..