എല്‍ദോസ് പ്രതിയായ കേസ്: പോലീസ് തെളിവെടുപ്പ് നടത്തി, മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ വിധി 20-ന്


പരാതിക്കാരി സ്വഭാവദൂഷ്യക്കാരിയാണെന്ന പ്രതിഭാഗം വാദത്തെ മോശക്കാരിയാണെങ്കില്‍ പീഡിപ്പിക്കാമോ എന്ന ചോദ്യമുയര്‍ത്തി സര്‍ക്കാര്‍ അഭിഭാഷകന്‍ നേരിട്ടു.

എൽദോസ് കുന്നപ്പിള്ളി| photo: PerumbavoorMLA/facebook

തിരുവനന്തപുരം: സ്‌കൂളധ്യാപികയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യുടെ ജാമ്യാപേക്ഷയില്‍ 20-ന് കോടതി വിധിപറയും. എം.എല്‍.എ. ഇപ്പോഴും ഒളിവിലാണ്. പീഡനം നടന്നെന്നുപറയുന്ന കോവളത്തെ സ്ഥാപനത്തിലും അപായപ്പെടുത്താന്‍ ശ്രമിച്ച കടല്‍ത്തീരത്തും പരാതിക്കാരിയുമായി പോലീസ് തെളിവെടുത്തു. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിച്ചത്. എം.എല്‍.എ.യെക്കൂടാതെ കൂടുതല്‍ പ്രതികളുണ്ടെന്നും ജാമ്യംലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പരാതിക്കാരി സ്വഭാവദൂഷ്യക്കാരിയാണെന്ന പ്രതിഭാഗം വാദത്തെ മോശക്കാരിയാണെങ്കില്‍ പീഡിപ്പിക്കാമോ എന്ന ചോദ്യമുയര്‍ത്തി സര്‍ക്കാര്‍ അഭിഭാഷകന്‍ നേരിട്ടു. പരാതിക്കാരി ഹണിട്രാപ്പുകാരിയാണെന്നും ഒട്ടേറെപ്പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ.യുടെ അഭിഭാഷകന്‍ വാദിച്ചു. ഇത്തരം കാര്യങ്ങള്‍ വിചാരണയില്‍ തീരുമാനിക്കേണ്ടതാണെന്ന് ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷമാണ് പരാതിക്കാരി പീഡനമടക്കമുള്ള പരാതി ഉന്നയിച്ചതെന്നും ഇക്കാര്യങ്ങള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്ട്രേറ്റ് പി.എസ്. സുമിയക്ക് നല്‍കിയ രഹസ്യമൊഴിയില്‍ പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

അടിമലത്തുറയിലെത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സംഘം എം.എല്‍.എ.യോടൊപ്പം അധ്യാപിക താമസിച്ചതായി പറയുന്ന മുറിയുള്‍പ്പെടെ പരിശോധിച്ചു. അസി. കമ്മിഷണര്‍ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്.


Content Highlights: Eldhose Kunnappally rape case Kovalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented