eldo abrahamകൊച്ചി:  സിപിഐ മാര്‍ച്ചിനിടെ പോലീസിന്റെ മര്‍ദനമേറ്റ എല്‍ദോ ഏബ്രഹാം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ഒരു എംഎല്‍എയ്ക്കും ഇങ്ങനെ വരാന്‍ പാടില്ല. അത് ഭരണപക്ഷമായിക്കൊള്ളട്ടെ പ്രതിപക്ഷമായിക്കൊള്ളട്ടെ. തന്റെ ഗതികേട് വരരുതെന്ന് എല്‍ദോ പറഞ്ഞു.

വളരെ അത്ഭുതകരമായാണ് തോന്നുന്നത്. ഇങ്ങനെ മോശം പോലീസുണ്ടോ. കൊച്ചിയിലെ അനുഭവം മാത്രമല്ല. മൂവാറ്റുപുഴയില്‍ എന്റെ മണ്ഡലത്തില്‍ മാത്രം 11 തവണ സിപിഐക്ക് പോലീസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി. എംഎല്‍എയാണെന്ന് പറഞ്ഞ് വിളിച്ചാല്‍ എംഎല്‍എയാണെങ്കില്‍ കൈയില്‍ വച്ചാ മതിയെന്ന് പറയുന്ന എസ്.ഐയും പോലീസുമൊക്കെയുണ്ട്.

ജനപ്രതിനിധികള്‍ വിളിക്കുമ്പോള്‍ നല്ല ഭാഷയില്‍ സംസാരിക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല. പോലീസ് മോശമായാല്‍ അവര്‍ തീരുമാനിച്ചിറങ്ങിയാല്‍ മറ്റെല്ലാ മേഖലയും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു

Content Highlights: kerala Police should behave properly: says Eldho