ലിഫ്റ്റ് ചോദിച്ച് വാനില്‍കയറി, മിനിറ്റുകള്‍ക്കകം അപകടം; മകളുടെ വീട്ടില്‍പ്പോയി മടങ്ങിയ ആള്‍ മരിച്ചു


ശിവൻനായർ, അപകടത്തിൽ തകർന്ന വാഹനം

ചെട്ടികുളങ്ങര: ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയയാള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു. ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിനു സമീപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കരുവാറ്റ വടക്ക് വടക്കേമഠം ശിവന്‍നായര്‍ (65)ആണു മരിച്ചത്. വാന്‍ ഡ്രൈവര്‍ തെക്കേക്കര ചൂരല്ലൂര്‍ വിജയഭവനം വിനീതി(23)നു സാരമായി പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് അപകടം. മാവേലിക്കരയിലെ ബേക്കറിയില്‍നിന്നു ഭക്ഷണസാധനങ്ങളുമായി ഹരിപ്പാട്ടേക്കുപോയ വാന്‍ എതിരേവന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തകര്‍ന്നവാനില്‍ക്കുടുങ്ങിയ ഇരുവരെയും മാവേലിക്കരയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവന്‍നായര്‍ മരിച്ചു.

ചെട്ടികുളങ്ങരയില്‍ താമസിക്കുന്ന മൂത്തമകളുടെ വീട്ടില്‍പ്പോയി മടങ്ങുംവഴിയാണ് ടാക്‌സിഡ്രൈവറായ ശിവന്‍നായര്‍ തട്ടാരമ്പലത്തുനിന്ന് വാനില്‍ക്കയറിയത്. അഞ്ചു മിനിറ്റിനുള്ളില്‍ അപകടം സംഭവിച്ചു. വാഹനത്തില്‍നിന്നു പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ശാന്തയാണു ഭാര്യ. മക്കള്‍: ചിഞ്ചു, നിത്യ.

Content Highlights: Elderly Man Dies In Road Accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented