പ്രതീകാത്മക ചിത്രം | Getty Images
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസില്‍ എന്‍ഐഎക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിയാണ് (45) മരിച്ചത്. കൊച്ചിയിലെ ഹോട്ടലിലെ കുളിമുറിയില്‍ ഇയാളെ വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ സുഹൃത്ത് മുഹമ്മദ് മോനിസിന്റെ പിതാവാണ് ഇദ്ദേഹം. തീവെപ്പ് കേസിൽ തെളിവെടുപ്പിനായി എൻ.ഐ.എ. മോനിസിനെ വിളിപ്പിച്ചിരുന്നു. ഇയാൾക്കൊപ്പമാണ് പിതാവും കൊച്ചിയിൽ എത്തിയത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസന്വേഷണത്തിന്റെ ഭാഗമായി മറ്റു നാലുപേര്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തിയതായിരുന്നു ഷാഫി. ഈ മാസം 16നാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. ഇന്ന് രാവിലെ കുളിമുറിയില്‍ കയറി അധിക സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം വ്യക്തമായിട്ടില്ല. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: elathur train incident, suicide, nia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..