ഞങ്ങള്‍ക്കൊപ്പം കഴിയണമെന്നായിരുന്നു അമ്മയുടെ സ്വപ്‌നം, ധര്‍മപുരിക്ക് കൊണ്ടുപോകും- പദ്മത്തിന്റെ മകന്‍


രശ്മി രഘുനാഥ്

പദ്മ, പദ്മയുടെ പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുമ്പോൾ മകൻ സെൽവരാജ്.

കോട്ടയം: ''കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴും ഞങ്ങള്‍ക്കൊപ്പം ധര്‍മ്മപുരിയില്‍ കഴിയണമെന്നാണ് അമ്മ കണ്ടിരുന്ന സ്വപ്നം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ ഞങ്ങള്‍ അമ്മയെ ധര്‍മ്മപുരിക്ക് കൊണ്ടുപോകും. അമ്മയ്ക് ഞങ്ങള്‍ അടുത്തുവേണം.'' ഇലന്തൂരില്‍ നരബലിക്കിരയായ സ്ത്രീകളില്‍ ഒരാളായ പദ്മത്തിന്റെ മൂത്ത മകന്‍ സേട്ടുവിങ്ങുന്നു.

അമ്മയുടെ മൃതദേഹപരിശോധന നടക്കുന്ന ഹാളിന് പുറത്ത് നില്‍ക്കുകയായിരുന്നു സേട്ടു. ആ സ്‌നേഹവും അടുപ്പവുമാണ് കേരളത്തെ ഞെട്ടിച്ച സംഭവം അന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്ന് കരുതാം.



പദ്മയെ കാണാതായതിന് തൊട്ട് പിറ്റേന്ന് മുതല്‍ മക്കളും സഹോദരിയും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി.

'' അമ്മയെ കണ്ടോ...ചേച്ചിയെ കണ്ടെത്താന്‍ എന്താണ് വഴി''.. ഈ ചോദ്യങ്ങളായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ദിവസവും അവര്‍ ചോദിച്ചത്...ഒടുവില്‍ ആ അന്വേഷണത്തില്‍ പൊറുതിമുട്ടിയാണ് പോലീസ് രണ്ടുംകല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചത്. സമാനരീതിയില്‍ കൊല്ലപ്പെട്ട റോസിലിനെ കാണാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും സ്റ്റേഷനില്‍ പേരിനുപോലും ഒരു പരാതി കിട്ടാത്തിടത്താണ് കാണാതായ പദ്മയുടെ കുടുംബം പോലീസിനെ പൊറുതിമുട്ടിച്ചത്.

''അമ്മ ഒരുദിവസംപോലും വിളിക്കാതിരിക്കില്ല. സെപ്റ്റംബര്‍ 26-നാണ് ഒടുവില്‍ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫ്. ഉടന്‍ ചൈന്നെയില്‍നിന്ന് കൊച്ചിയിലെത്തി. അമ്മ നടന്നുപോയി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്നാണ് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത് ''-ഇളയ മകന്‍ സെല്‍വരാജ് പറയുന്നു.15 വര്‍ഷംമുന്പ് ഭര്‍ത്താവ് രംഗരാജനൊപ്പം തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍നിന്ന് ജോലിതേടി കേരളത്തില്‍വന്നതാണ് പദ്മ.

ലോട്ടറി വിറ്റും വീട്ടുജോലി ചെയ്തും കുടുംബം പോറ്റാന്‍ മുന്നില്‍നിന്നു. അന്നുമുതല്‍ പത്മ കണ്ടൊരു സ്വപ്നമുണ്ടായിരുന്നു.
മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കണം. ''എന്നോടും സെല്‍വരാജിനോടും അമ്മ കുട്ടിക്കാലത്തേ പറയും നന്നായി പഠിക്കണം. ജോലി മേടിക്കണം എന്നൊക്കെ.എന്താവശ്യത്തിനും അമ്മ പൈസ അയച്ച് തരും. പക്ഷേ, പഠിക്കണമെന്ന് പറയും'' മൂത്തമകന്‍ സേട്ടുവിന്റെ മനസ്സില്‍ അമ്മ പദ്മ നിറയുന്നത് ഇങ്ങനെയാണ്. സേട്ടു ധര്‍മപുരി ഗവ. പോളിടെക്നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ടദിവസമാണ് അമ്മ കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്.

എല്ലാവരേയുംപോലെ തന്റെ മക്കളും ആഡംബരമായി താമസിക്കണമെന്ന് ആഗ്രഹമായിരുന്നു. അതുകൊണ്ട് ഒറ്റനിലയില്‍വെച്ച വീട് അടുത്തിടെ ഇരുനിലയാക്കി. അപ്പോഴും കൊച്ചിയിലെ ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് പദ്മ മക്കള്‍ക്കുവേണ്ടി കഷ്ടപ്പെട്ടു.

Content Highlights: elanthoor human sacrifice victim pathma son responds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented