ഷാഫി ഒന്നിലധികം ഫോണ്‍ ഉപയോഗിച്ചു, വ്യാജ അക്കൗണ്ടിലൂടെ പലരുമായി ചാറ്റ് ചെയ്തു


മുഹമ്മദ് ഷാഫി | Photo: Special Arrangement

കൊച്ചി: ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചതായി പോലീസിന് വിവരം. ഈ ഫോണുകള്‍ ഉപയോഗിച്ച് ഷാഫി കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പലരുമായി ചാറ്റ് ചെയ്തതായാണ് വിവരം. 'ശ്രീദേവി' എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്യാന്‍ ഷാഫി ഉപയോഗിച്ച ഫോണ്‍ ഇയാളുടെ ഭാര്യയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് ഭാര്യ നഫീസ നല്‍കിയ മൊഴി. നശിപ്പിച്ച ഫോണ്‍ കോര്‍പ്പറേഷന്‍ ചവറുകൂനയില്‍ ഉപേക്ഷിച്ചെന്നും ഇവര്‍ പറഞ്ഞിരുന്നു. ഷാഫിയുടെ ഫോണുകളും ഭാര്യയുടെ ഫോണും നശിപ്പിച്ചെന്ന് സംശയമുള്ളതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഷാഫിയുടെ ഫോണ്‍ മറ്റെവിടെയോ ഇയാള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. വരും ദിവസങ്ങളില്‍ ഇയാളെ ചോദ്യം ചെയ്യുന്നതില്‍നിന്ന് കൂടുതല്‍ വിവരം കിട്ടിയേക്കും.



ഷാഫി ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ ഐ.എം.ഇ.ഐ., ഐ.പി. അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് സൈബര്‍ സെല്‍ ശ്രമം. മുഹമ്മദ് ഷാഫി ഉണ്ടാക്കിയ 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഷാഫി ജയിലിലായിരുന്ന സമയത്തും ഈ അക്കൗണ്ട് സജീവമായിരുന്നുവെന്നതാണ് ഇങ്ങനെയൊരു സംശയം വരാന്‍ കാരണം.
2020 ഓഗസ്റ്റില്‍ പുത്തന്‍കുരിശില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഷാഫി ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു. ഈ സമയം ശ്രീദേവി എന്ന അക്കൗണ്ട് ഷാഫിയുടെ സഹായികള്‍ ആരോ ഉപയോഗിച്ചിരുന്നതായാണ് സംശയിക്കുന്നത്. 2019 മുതല്‍ സ്ത്രീയാണെന്ന രീതിയില്‍ ഈ അക്കൗണ്ടില്‍നിന്ന് രണ്ടാം പ്രതി ഭഗവല്‍സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തിരുന്നു.

മുഹമ്മദ് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഷാഫി എത്തിച്ച എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയും ഇവര്‍ക്കൊപ്പം പോയ പുരുഷന്റെയും മൊഴിയും രേഖപ്പെടുത്തി. ഷാഫിയുടെ വാനില്‍ ഇയാള്‍ക്കൊപ്പമായിരുന്നു യാത്ര. ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടി വരും.


Content Highlights: elanthoor human sacrifice: shafi used more than one mobile phone says police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented