നരബലി: പദ്മയുടെ പാദസരത്തിനായി കുട്ടനാട് എ.സി. കനാലില്‍ തിരച്ചില്‍, ഫോണും കണ്ടെത്താനായില്ല 


പ്രതി ഷാഫി പോലീസ് വാഹനത്തിൽ

കുട്ടനാട് (ആലപ്പുഴ): ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തി.

എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതി ഷാഫിയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല.



പാദസരം ഈ ഭാഗത്തു വലിച്ചെറിഞ്ഞെന്നു ഷാഫി മൊഴി നല്‍കിയതുകൊണ്ടാണ് പരിശോധന വേണ്ടിവന്നത്. ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കിയിരുന്നുവെന്നും തിരികെ എറണാകുളത്തേക്കു പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനംനിര്‍ത്തി പാദസരം കനാലിലേക്കു വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണു വിവരം. പോലീസ് വാഹനത്തില്‍ മുഖംമൂടിയ നിലയിലായിരുന്നു ഷാഫി.

പദ്മയുടെ ഫോണ്‍ കണ്ടെത്താനായില്ല

ഇലന്തൂര്‍: ഇരട്ട നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവല്‍സിങ് ചൂണ്ടിക്കാണിച്ച തോട്ടില്‍ രണ്ടുമണിക്കൂര്‍ തിരഞ്ഞെങ്കിലും കൊല്ലപ്പെട്ട പദ്മയുടെ ഫോണ്‍ കണ്ടെത്താനായില്ല.

തെളിവെടുപ്പിന് ബുധനാഴ്ച ഇലന്തൂരിലെ കടകംപള്ളില്‍ വീട്ടില്‍ എത്തിച്ചശേഷമായിരുന്നു തിരച്ചില്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭഗവല്‍സിങ്ങിനേയും മൂന്നാംപ്രതിയും ഭാര്യയുമായ ലൈലയേയും ഇലന്തൂരിലെ കടംകംപള്ളില്‍ വീട്ടില്‍ കൊണ്ടുവന്നത്.

ഭഗവല്‍സിങ്ങിനെ വീടിന്റെ വടക്ക്, പറമ്പിനപ്പുറമുള്ള തോടിന്റെ കരയിലേക്ക് കൊണ്ടുപോയി. പദ്മയെ കൊലപ്പെടുത്തിയശേഷം അവരുടെ മൊബൈല്‍ ഫോണ്‍ ഈ തോട്ടിലേക്ക് വലിച്ചറിഞ്ഞെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കരയിലെത്തിയപ്പോള്‍തന്നെ ഒരു സ്ഥലം കാണിച്ച് അവിടേക്കാണ് എറിഞ്ഞതെന്ന് ഭഗവല്‍സിങ് പറഞ്ഞു.

Content Highlights: elanthoor human sacrifice: police conducts search for padma anklet and phone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented