ഇറച്ചിവെട്ടി പരിചയമുള്ള ഷാഫി; പണമുണ്ടാക്കാന്‍ പല വഴികളും പയറ്റി പരാജയപ്പെട്ട ലൈല


ഷാഫി, ലൈല | Photo: Special arrangement

കൊച്ചി: പത്മയ്ക്ക് ജീവനുള്ളപ്പോള്‍ത്തന്നെയാണ് ശരീരഭാഗങ്ങള്‍ വെട്ടിമാറ്റിയതെന്ന് മുഹമ്മദ് ഷാഫി. ഇലന്തൂര്‍ ഇരട്ട നരബലിയുടെ അന്വേഷണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ആദ്യ ബലിയില്‍ വേണ്ടതുപോലെ ക്രൂരത ഉണ്ടാകാത്തതിനാല്‍ ദേവപ്രീതി ഉണ്ടായില്ലെന്നും അടുത്തതില്‍ ആ കുറവ് നികത്തണമെന്നും ഷാഫി പറഞ്ഞതായാണ് വിവരം. കേരളത്തില്‍ പലയിടത്തും പണിയെടുത്തിരുന്ന ഷാഫി കുറേക്കാലം ഇറച്ചിവെട്ടുകാരനായിരുന്നു. അതിനാലാണ് ചോര കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നാത്തതെന്നാണ് വിശദീകരണം.



ലൈലയാകട്ടെ പണമുണ്ടാക്കാനുള്ള കണക്കുകൂട്ടലുകള്‍ പാടേ തെറ്റി കുറേക്കാലമായി ആകെ നിരാശയിലായിരുന്നു. ഇലന്തൂരിനടുത്ത് ഇടപ്പരിയാരത്ത് സ്വന്തമായുള്ള 80 സെന്റ് ഭൂമി വില്‍ക്കാന്‍ പല വഴിക്കും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്, ഉയര്‍ന്ന പ്രദേശത്തുള്ള ഭൂമി പ്ലോട്ടുകളായി തിരിച്ച് വില്‍ക്കാമെന്ന് തീരുമാനിച്ചു. അപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് നോട്ട് നിരോധനം വന്നത്. നിരന്തരമായുണ്ടായ ഇത്തരം തിരിച്ചടികളുടെ കടുത്ത സമ്മര്‍ദത്തിലായിരുന്നു ലൈല.

ചോദ്യം ചെയ്യൽ തുടങ്ങി, ഇലന്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പിന്നീട്

കൊച്ചി: നരബലി കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മൂന്നു പ്രതികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി സിറ്റി പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടേ ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തൂവെന്ന് പോലീസ് പറഞ്ഞു.

അന്വേഷണത്തിന് പ്രത്യേക കർമ പദ്ധതി തയ്യാറാക്കാൻ പോലീസ് സംഘം യോഗം ചേർന്നു. എ.ഡി.ജി.പി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെയും വൈകീട്ട് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിലും പ്രത്യേക യോഗം ചേർന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഒാഫീസിൽ വൈകീട്ട് ചേർന്ന യോഗത്തിൽ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു.

മൂവരേയും ഒരുമിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും ചോദ്യം ചെയ്യും. കൊച്ചിയിലെ ഷാഫിയുടെ ഹോട്ടൽ, കൊല്ലപ്പെട്ട പത്മയെ കാറിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ച് പരിശോധന നടത്തും.

Content Highlights: elanthoor human sacrifice case accused shafi and laila


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented