കെ.കെ രമ, എളമരം കരീം
കോഴിക്കോട്: വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനമെന്ന് സി.പി.എം നേതാവ് എളമരം കരീം. എം.എല്‍.എ സ്ഥാനം കിട്ടിയത് കൊണ്ടുമാത്രം അഹങ്കരിക്കരുത്. വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പ്രസംഗിച്ചു. ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന് അനുസ്മരണത്തിലായിരുന്നു കരീമിന്റെ പ്രസംഗം.
''കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍, റെവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി, റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി. എന്താണ് റവല്യൂഷണറി. ഒരു എം.എല്‍.എ സ്ഥാനം അല്ലെങ്കില്‍ അതുപോലുള്ള സ്ഥാനം ലഭിക്കാന്‍ ഒരു വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണെന്നെങ്കിലും ധരിക്കണം. അതൊന്നും ഒരു വലിയ സ്ഥാനമാണെന്ന് ധരിക്കേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകന്''-എളമരം പറയുന്നു.
എന്നാല്‍ സഭയില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും ഞാന്‍ ഉയര്‍ത്തിയ കടുത്ത നിലപാട് കൊണ്ടുമാവാം വിമര്‍ശനം ശക്തമാവാന്‍ കാരണമെന്ന് കെ.കെ രമ പ്രതികരിച്ചു. ടി.പി വധക്കേസിലെ ഒമ്പതാമത്തെ പ്രതിയായിരുന്നു സി.എച്ച് അശോകന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..