മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലെ സുരക്ഷാവീഴ്ച: നടപടിയെടുത്ത് പോലീസ്, SHOയ്ക്ക് സ്ഥലംമാറ്റം


സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 

എറണാകുളം കാക്കനാട് ഗവ. പ്രസ്സിലെ പുതിയ മെഷീൻ ഉദ്‌ഘാടനം ചെയ്തു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

കൊച്ചി: മുഖ്യമന്ത്രിയുടെ കൊച്ചിയാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ നടപടിയുമായി പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ സ്ഥലംമാറ്റി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷിനെ എളമക്കര എസ്.എച്ച്.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട്ടെ ഗവണ്‍മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം പ്രതിഷേധം ഉയര്‍ത്തിയത്. ആദ്യ സുരക്ഷാ വാഹനം പോയി തൊട്ടുപിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് സോണി എടുത്തുചാടുകയായിരുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. കറുത്ത തുണി ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനടുത്ത ഗ്ലാസില്‍ പലതവണ ആഞ്ഞിടിച്ച് ഇയാള്‍ പ്രതിഷേധിച്ചു. ഒരു പോലീസുകാരന്‍ ചാടി പിടിച്ചതോടെ രണ്ടുപേരും ഒന്നിച്ചു മറിഞ്ഞുവീണു. വീഴ്ചയില്‍ സോണിക്കും പോലീസുകാരനായ അരുണ്‍ കുമാറിനും പരിക്കേറ്റു.

Content Highlights: Elamakkara SHO, transfer, Vadanappally , CM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented