മരിച്ച അഭിനവ് കൃഷ്ണ | Screengrab: Mathrubhumi News
കൊച്ചി: ആലുവയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കിഴക്കേവെളിയത്തുനാട് മില്ലുപടിക്ക് സമീപം വെള്ളാംഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ ആല്‍മരത്തിന്റെ ശിഖരം ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: eight year old boy dies in aluva after tree falls


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..