ഉപേക്ഷിച്ചത് 8 ലക്ഷം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍; ഉപഭോക്താക്കള്‍ക്ക് BSNL നല്‍കാനുള്ളത് 20 കോടി


വി.എസ്. സിജു

ഡെപ്പോസിറ്റായി നല്‍കിയ 20 കോടിയോളം രൂപബി.എസ്.എന്‍.എല്‍. തിരികെ നല്‍കണം

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ 'സ്റ്റാറ്റസ് സിമ്പലാ'യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2017 മുതല്‍ ഇതുവരെ 8,12,971 പേര്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചതായാണ് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറുടെ ഓഫീസില്‍നിന്നുള്ള കണക്കുകള്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും അവര്‍ ഡെപ്പോസിറ്റായി നല്‍കിയ 20.40 കോടിയോളം രൂപ ബി.എസ്.എന്‍.എല്‍. തിരികെനല്‍കിയിട്ടില്ല. ഒ.വൈ.ടി. സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 2,30,185 രൂപ തിരികെനല്‍കാനുണ്ട്.

പ്രോപ്പര്‍ ചനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

ലാന്‍ഡ് ഫോണിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനായാണ് ഓണ്‍ യുവര്‍ ടെലഫോണ്‍ (ഒ.വൈ.ടി.) സ്‌കീം നടപ്പാക്കിയത്. മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായതോടെയാണ് ലാന്‍ഡ് ഫോണുകളുടെ പ്രതാപത്തിന് ഭീഷണിയായത്.

മത്സരം ശക്തമായതോടെ ഉപഭോക്താക്കളെ വിളിച്ച് കണക്ഷന്‍ നല്‍കുന്ന സാഹചര്യത്തിലേക്ക് ബി.എസ്.എന്‍.എല്‍. മാറിയിരുന്നു. സ്വകാര്യ ടെലഫോണ്‍ ദാതാക്കളുമായുള്ള മത്സരത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലും ദുര്‍ബലമായതോടെ ഈ ശ്രമങ്ങളും ഇല്ലാതായി.

ലാന്‍ഡ് ഫോണ്‍ ഉപേക്ഷിച്ചതിന്റെ കണക്ക്

2017 ഏപ്രില്‍മുതല്‍ ഡിസംബര്‍ വരെ 82,606

20181, 01,629

20191, 64,347

20201, 94,129

20212, 36,260

2022 മേയ് വരെ 34,000

Content Highlights: Eight lakh land phones were abandoned; 20 crores owed to BSNL customers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented