ബലിപെരുന്നാൾ നാളെ; ആശംസ നേർന്ന് മുഖ്യമന്ത്രി


പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

തിരുവനന്തപുരം: ബലിപെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

ഒത്തുചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകള്‍ മറന്ന് പുഞ്ചിരിക്കാനും ഏവര്‍ക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാള്‍ നേരുന്നു, മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

നിയമസഭാ സ്പീക്കറുടെ ബലിപെരുന്നാള്‍ ആശംസ

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചമാണ് വലിയ പെരുന്നാളിനെ സവിശേഷമാക്കുന്നത്. പ്രിയപ്പെട്ടതെന്തും വിട്ടുനല്‍കാന്‍ തയ്യാറായ ഒരുപാട് മനുഷ്യരുടെ നന്‍മയാണ് ലോകത്തെ പ്രകാശമാനമാക്കുന്നത്. സാഹോദര്യത്തില്‍ കൂടിയിരിക്കുന്നതിലും എന്റേത്, നിന്റേത് എന്ന സ്വാര്‍ത്ഥത വെടിഞ്ഞ് ഉള്ളതെന്തും പങ്കിടുന്ന സമത്വബോധത്തിലുമാണ് മനുഷ്യനന്മ ഉണര്‍ന്നിരിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ബലി പെരുന്നാളും. സമത്വസാഹോദര്യങ്ങള്‍ പുലരുന്ന ഒരു ലോകത്തിനായി ഒരുമിക്കാനുള്ളതാകട്ടെ ഈ ബലി പെരുന്നാള്‍.

ബലിപെരുന്നാള്‍ സാമൂഹിക ഐക്യവും പരസ്പരസ്‌നേഹവും പകരാനുള്ളതാകണം- കാന്തപുരം

ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് നമുക്ക് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം കൊണ്ട് പ്രതിരോധിക്കുകയും വേണം. മാനവിക സ്നേഹത്തിന്റെയും വിശ്വ സാഹോദര്യത്തിന്റെയും സ്നേഹാര്‍ദ്രമായ സന്ദേശമാണ് ഹജ്ജ് കര്‍മവും അതിന്റെ പരിസമാപ്തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും.

വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാന്‍ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്. എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള ആളുകള്‍ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്‌നേഹത്തിലും ത്യാഗ സ്മരണകള്‍ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു. രാജാവും പ്രജകളും പണക്കാരനും പാമരനും അറബികളും അനറബികളും ഭാഷ-ദേശ-വര്‍ണ്ണ-ഭേദമില്ലാതെ പുരുഷന്മാര്‍ക്ക് ഒരു വേഷവും സ്ത്രീകള്‍ക്ക് മറ്റൊരു വേഷവുമായി ഒരുമിച്ചുകൂടുന്ന അറഫാ സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മഹത്വമാണ് നമ്മെ പഠിപ്പിക്കുന്നത്.

സ്രഷ്ടാവിന്റെ മുന്നില്‍ സൂക്ഷ്മതയില്‍ (തഖ്വ) അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന പാഠവും നമുക്ക് നല്‍കുന്നുണ്ട്. സൃഷ്ടിബോധത്തിന്റെ മഹാസംഗമമായ ഹജ്ജ് കര്‍മ്മം മാനവ ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. പരസ്പരസ്‌നേഹത്തിന്റെ ഭാഷ്യങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ട് ബലിപെരുന്നാളിനെ സാര്‍ത്ഥകമാക്കാന്‍ കഴിയുന്നത്.

Content Highlights: Eid greetings from Chief Minister, Speaker, Religious Leaders, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented