ഈരാറ്റുപേട്ട നഗരസഭ
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയര്‍പേഴ്‌സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരേയായിരുന്നു പ്രമേയം.
അവിശ്വാസ പ്രമേയത്തില്‍ രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കടുത്തു.
15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു
കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..