'കള്ളക്കളി അനുവദിക്കില്ല'; കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്തുമെന്ന് വി. ശിവന്‍കുട്ടി


'നേരത്തേ തീരുമാനിച്ച മുറയ്ക്കുതന്നെ എല്ലാ വേദിയിലും മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കും'

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പരിപാടികളുടെ സമയകൃത്യത ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർവിളിച്ചാൽ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരംനഷ്ടമാകും. ഒരുതരത്തിലുള്ള കള്ളക്കളിയും അനുവദിക്കില്ല. അടുത്തവർഷംമുതൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക 1000 രൂപയിൽനിന്ന് വർധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്ട് നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

കലോത്സവം കുറ്റമറ്റരീതിയിൽ ജനാധിപത്യപരമായി സംഘടിപ്പിക്കും. നേരത്തേ തീരുമാനിച്ച മുറയ്ക്കുതന്നെ എല്ലാ വേദിയിലും മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കും. 14,000-ത്തോളം വിദ്യാർഥികളാണ് സംസ്ഥാനമേളയ്ക്കെത്തുന്നത്. ഒരുകുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. ഈ വർഷവും കൂടുതൽ പോയന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകല്പന ചെയ്ത സ്വർണക്കപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി എ.കെ. ശശീന്ദ്രൻ, മേയർ ഡോ. ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ കെ.പി. കുഞ്ഞമ്മദ്കുട്ടി, പി.ടി.എ. റഹീം, കെ.കെ. രമ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, കോഴിക്കോട് സിറ്റി പോലീസ് മേധാവി എ. അക്ബർ, ഡി.ഡി.ഇ. മനോജ് മണിയൂർ, പി. മോഹനൻ, ഉമ്മർ പാണ്ടികശാല, എ. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വിനീതും വിനീത് ശ്രീനിവാസനും; മന്ത്രിക്ക് നാക്കുപിഴ

ഉദ്ഘാടനപ്രസംഗത്തിൽ സംസ്ഥാനകലാപ്രതിഭയെക്കുറിച്ച് പറയുമ്പോൾ മന്ത്രി വി. ശിവൻകുട്ടിക്ക് നാക്കുപിഴ. ആദ്യ കലാപ്രതിഭയായ വിനീത് എന്നു പറഞ്ഞയുടൻ വിനീത് ശ്രീനിവാസൻ എന്നു വിശദീകരിച്ചു. ഉടനെ അബദ്ധം തിരിച്ചറിഞ്ഞ് വിനീത് എന്നു തിരുത്തുകയുംചെയ്തു.

21 കമ്മിറ്റികൾ

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. വർക്കിങ് ചെയർമാനും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് ജനറൽ കൺവീനറുമായാണ് സംഘാടകസമിതി രൂപവത്കരിച്ചത്. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെയുള്ളവരെ രക്ഷാധികാരികളാക്കിയിട്ടുണ്ട്.

മറ്റു ഭാരവാഹികൾ: ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് (വൈസ് ചെയർ.), കെ. ജീവൻബാബു (ജനറൽ കോ- ഓർഡിനേറ്റർ), ഡോ. എ.ആർ. സുപ്രിയ, അൻവർ സാദത്ത് (ജോ.ജനറൽ കോ-ഓർഡിനേറ്റർമാർ), എം.കെ. ഷൈൻമോൻ, എ. അബൂബക്കർ, ആർ. സുരേഷ് കുമാർ, ടി.വി. അനിൽകുമാർ (ജോ.ജന.കൺ.), സി. മനോജ് കുമാർ, ഡോ. പി.എം. അനിൽ, ഉബൈദുള്ള, വി.പി. പ്രേമരാജൻ, ഡോ. എ.കെ. അബ്ദുൾ ഹക്കിം, പ്രിയ, എ. ഷീലാ കുമാരി (കൺ.).

മുഖ്യവേദി വിക്രംമൈതാനി

വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റൻ വിക്രംമൈതാനമാണ് കലോത്സവത്തിന്റെ പ്രധാനവേദി. മീഞ്ചന്തവരെയും കാരന്തൂർവരെയും നീളുന്ന 24 വേദികളിലായാണ് മത്സരം നടക്കുക. മലബാർ ക്രിസ്ത്യൻകോളേജ് മൈതാനിയിലാണ് ഭക്ഷണമൊരുക്കുന്നത്.

മറ്റുവേദികൾ: സാമൂതിരി എച്ച്.എസ്.എസ്. ഗ്രൗണ്ട്, ഓഡിറ്റോറിയം, ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത, ഗവ. ഗണപത് ബി.എച്ച്.എസ്.എസ്. ചാലപ്പുറം, ആർ.കെ. മിഷൻ എച്ച്.എസ്.എസ്. ഓഡിറ്റോറിയം, എം.എം.വി.എച്ച്.എസ്.എസ്. പരപ്പിൽ, ഗുജറാത്തി എച്ച്.എസ്. ഹാൾ, സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂൾ, സെയ്ന്റ് ആന്റണീസ് യു.പി.എസ്., സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്., പ്രോവിഡൻസ് എച്ച്.എസ്.എസ്., സെയ്ന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്., പാരിഷ് ഹാൾ, ഫിസിക്കൽ എജുക്കേഷൻ കോളേജ് മൈതാനം, കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്., മർക്കസ് എച്ച്.എസ്., എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, പറയഞ്ചേരി ബോയ്‌സ് എച്ച്.എസ്.എസ്., ബി.ഇ.എം. ഗേൾസ് എച്ച്.എസ്.എസ്., ഗവ. മോഡൽ എച്ച്.എസ്.എസ്. കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ്. നടക്കാവ്.

Content Highlights: education minister v sivankutty no more mal practices in kerala school kalolsavam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented