കള്ളപ്പണ ഇടപാട്: പി.ടി. തോമസ് രാജി വെച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സി.പി.എം.


പി.ടി. തോമസ് എം.എൽ.എ.

കൊച്ചി: കള്ളപ്പണ ഇടപാടിൽ മധ്യസ്ഥം വഹിച്ച പി.ടി. തോമസ് എം.എൽ.എ. രാജിവെക്കണമെന്ന് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി സി.എൻ. മോഹനൻ. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും എം.എൽ.എ. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി.​ തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.

ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാൽഎം.എൽ.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു. എന്നാൽ ഈ ഇതിലൂടെ എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എൽ.എ. ഇടപാടിന് കൂട്ട് നിൽക്കുകയായിരുന്നു. കരാറിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്നാണ്. എന്നാൽ സ്ഥലം ഉടമകൾ പണം ബാങ്ക് ഇടപാടിലൂടെ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പണം നേരിട്ട് കൈമാറ്റം നടത്താമെന്ന് ഒക്ടോബർ രണ്ടിന് എം.എൽ.എയാണ് നിർദേശിച്ചതെന്നും സി.പി.എം. ആരോപിക്കുന്നു.

Content Highlights: Edappally real estate deal; CPMdemands resignation of PT Thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section




Most Commented