മലപ്പുറം: എടപ്പാളില്‍ മറുനാടന്‍ തൊഴിലാളിയായ അമ്മയ്ക്കും മകനും ക്രൂര മര്‍ദ്ദനം. പതിനാറുകാരനായ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. എടപ്പാള്‍ സ്വദേശിയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പതിനാറുകാരന്റെ വിരലൊടിഞ്ഞു. പോലീസ് അമ്മയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തുകയാണ്.
മറുനാടന്‍ തൊഴിലാളികളായ അമ്മയ്ക്കും മകനും ഒപ്പമുണ്ടായിരുന്ന ബന്ധുവിനുമായിരുന്നു ക്രൂരമര്‍ദ്ദനമേറ്റത്. എടപ്പാളില്‍ നടന്ന മഴവില്‍ എക്‌സ്‌പോയ്ക്കിടെയായിരുന്നു പതിനാറുകാരനെ തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടി ഇത് വീഡിയോയില്‍ പകര്‍ത്തി. ഇത് കണ്ട് കുട്ടിയുടെ അമ്മയും ബന്ധുവും അടുത്തെത്തി ചോദ്യം ചെയ്തു. ബഹളത്തിനിടെ ഇവരെ പ്രതി നാരായണന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ഇരുമ്പു വടികൊണ്ട് അടിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ കുട്ടിക്കും ബന്ധുവിനും പരിക്കുണ്ട്. കുട്ടിയുടെ വിരലൊടിഞ്ഞിട്ടുണ്ട്.
content highlights: Edappal unnatural sex, POCSO woman and son got beaten in Edappal